സ്മാര്‍ട് വാച്ചുപയോഗിച്ച് കോപ്പിയടി; വിദ്യാര്‍ഥിയെ പിടികൂടി

Last Modified വ്യാഴം, 23 ഏപ്രില്‍ 2015 (12:32 IST)
സ്മാര്‍ട് വാച്ചുപയോഗിച്ച് കോപ്പിയടിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ അധികൃതര്‍ പിടികൂടി. വടകരയ്ക്കു സമീപം എംഇടി കോളജിലാണ് സംഭവം. ചൈനീസ് നിര്‍മിത വാച്ച്
ഉപയോഗിച്ചാണ് വിദ്യാര്‍ഥി കോപ്പിയടിക്കാന്‍ ശ്രമിച്ചത്.

ദ്യാര്‍ഥി ഇടയ്ക്കിടെ വാച്ചില്‍ തന്നെ നോക്കുന്നതു ശ്രദ്ധിക്കാനിടയായ അധ്യാപികയാണ് വിദ്യാര്‍ഥിയെ പിടികൂടിയത്. സ്മാര്‍ട് ഫോണില്‍ നിന്നെന്ന പോലെ ഓരോ പാഠഭാഗവും ഈ വാച്ചില്‍ നോക്കിയാണു വിദ്യാര്‍ഥി ഉത്തരമെഴുതിക്കൊണ്ടിരുന്നത്.

തുടര്‍ന്ന് വാച്ച് അഴിച്ചുവാങ്ങി വിദ്യാര്‍ഥിയെ പരീക്ഷാഹാളില്‍ നിന്നു പുറത്താക്കുകയായിരുന്നു.കോപ്പിയടി സംബന്ധിച്ചു സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും കോപ്പിയടി പിടികൂടിയ അദ്ധ്യാപികയ്ക്ക് പുരസ്‌കാരം നല്‍കുമെന്നും കൊളേജ് അധികൃതര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :