കോതമംഗലം പീഡനം: പെണ്‍കുട്ടി ഗര്‍ഭിണി

കൊച്ചി| WEBDUNIA|
കോതമംഗലത്ത് പീഡനത്തിനിരയായ പെണ്‍കുട്ടി രണ്ടുമാസം ഗര്‍ഭിണിയാണെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെ മൂന്നു പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്നു മജിസ്ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കും.

പതിനാലുകാരിയായ പെണ്‍കുട്ടിയെ 10 പേര്‍ പീഡിപ്പിച്ചെന്നാണു കേസ്. കോതമംഗലം നെല്ലിക്കുന്നിലാണു സംഭവം.

പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനം പൊലീസ് പിടിച്ചെടുത്തു. കേസില്‍ പ്രതികളായ ഏഴുപേര്‍ക്കു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :