കോടതിയില്‍ കൊണ്ടു പോകവെ റിമാന്‍ഡ് പ്രതി ബസിടിച്ച് മരിച്ചു
കോതമംഗലം|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
കോടതിയിലേക്ക് കൊണ്ടു പോയ റിമാന്‍ഡ് പ്രതി ബസിടിച്ച് മരിച്ചു. നേര്യമംഗലം 25 സെന്‍റ് കോളനി മണിമലയില്‍ ജോസഫിന്റെ മകന്‍ ആഗസ്തി (കുഞ്ഞുമോന്‍-46) ആണ് മരിച്ചത്. ബൈപ്പാസ് റോഡില്‍ പൊലീസ് വാനില്‍ കുഞ്ഞുമോനെ ഇറക്കി മറ്റു പ്രതികള്‍ക്കൊപ്പം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെയാണ് ബസ് ഇടിച്ചത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നേര്യമംഗലം വനത്തില്‍ മരം മുറിച്ചുകടത്തിയ കേസില്‍ റിമാന്‍ഡ് പ്രതിയാണ് കുഞ്ഞുമോന്‍. മൂവാറ്റുപുഴ സബ്ജയിലില്‍ നിന്ന് കോതമംഗലം കോടതിയിലേക്ക് വിചാരണയ്ക്കായി കൊണ്ടുവന്നപ്പോഴാണ് അപകടം.