കെഎസ്ആര്‍ടിസി വന്‍ പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞത് കെ എസ് ആര്‍ ടി സിയെ വന്‍‌ പ്രതിസന്ധിയിലാക്കിയേക്കും. വന്‍കിട ഡീസല്‍ ഉപയോക്താക്കളുടെ പട്ടികയില്‍ കെ എസ് ആര്‍ ടിയെ ഉള്‍പ്പത്തിയതിനാല്‍ ഡീസല്‍ വിലയില്‍ ലിറ്ററിനു 11.53 രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്‌. ഇതോടെ ഒരു ലിറ്റര്‍ ഡീസലിനു കെഎസ്‌ആര്‍ടിസി 60.25 രൂപ നല്‍കണം. ഇതുമൂലം പ്രതിമാസം 15 കോടി രൂപയാണ് കെ എസ് ആര്‍ ടി സിക്ക് അധിക ബാധ്യതയാകുന്നത്.

ഉയര്‍ന്ന തോതില്‍ ഡീസല്‍ വാങ്ങുന്ന കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള രാജ്യത്തെ പൊതു ഗതാഗത മേഖല യഥാര്‍ഥ വിപണി വില നല്‍കണമെന്നാണ്‌ പെട്രോളിയം മന്ത്രാലത്തിന്റെ നിര്‍ദ്ദേശം. ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞ കേന്ദ്രമന്ത്രിസഭായോഗത്തിലാണ്‌ ഈ സുപ്രധാന തീരുമാനമുണ്ടായത്‌.

ഇതു നിലവില്‍ വലിയ നഷ്ടത്തില്‍ സര്‍വീസ്‌ തുടരുന്ന കെഎസ്‌ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. നാലു ലക്ഷത്തിലധികം ഡീസലാണ്‌ കെഎസ്‌ആര്‍ടിക്കു വേണ്ടിവരുന്നത്‌. 30 കോടി രൂപയാണ്‌ ഒരു മാസം കെഎസ്‌ആര്‍ടിസിയില്‍ ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാന്‍ വേണ്ടത്‌. ഇതുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 60 കോടി രൂപയുടെ ഗ്രാന്റ്‌ ഉപയോഗിച്ചാണ്‌ കെഎസ്‌ആര്‍ടിസി മുന്നോട്ടുപോകുന്നത്‌.

അതേസമയം, സ്വകാര്യ ബസുകള്‍ക്ക്‌ വെറും 45 പൈസയുടെ വര്‍ധന മാത്രമാണുള്ളത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :