കൊച്ചിയില്‍ ‘ഭൂമിക്കായുളള നടത്തം‘!

എറണാകുളം| WEBDUNIA|
PRO
PRO
ലോകഭൗമദിനത്തിന്റെ ഭാഗമായി ഇന്ന് കൊച്ചിയില്‍ ഒരുമണിക്കൂര്‍ ലൈറ്റ് അണയ്ക്കും. എറണാകുളം ജില്ലാ ഊര്‍ജ സംരക്ഷണ ഫോറം, ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊച്ചിന്‍ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി. പരിപാടികളുടെ ഭാഗമായി വൈകിട്ട് 5.30ന് കുട്ടികളുടെ പാര്‍ക്കില്‍ നി്ന്ന് ആരംഭിക്കുന്ന ‘ഭൂമിക്കായുളള നടത്തം‘ രാജേന്ദ്രമൈതാനത്ത് അവസാനിക്കും. തുടര്‍ന്ന് ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും.

6.30 മുതല്‍ എട്ട് വരെ വിവിധ കലാകാരന്മാരുടെ നേതൃത്വത്തില്‍ കലാവിരുന്നും എട്ട് മുതല്‍ 8.30 വരെ പ്രമുഖ വ്യക്തികള്‍ ആഗോളതാപനത്തെ കുറിച്ച് സംസാരിക്കും. 8.30 മുതല്‍ 9.30 വരെ വൈദ്യുത വിളക്കുകള്‍ അണച്ച് പ്രതീകാത്മകമായി മെഴുകുതിരി കത്തിച്ച് ആഗോളതാപനത്തിനെതിരെ പ്രതിജ്ഞ എടക്കും.

കേന്ദ്രമന്ത്രിമാര്‍, ചലച്ചിത്ര താരങ്ങളായ സിദ്ദിഖ്, സായികുമാര്‍, മേയര്‍ ടോണി ചമ്മിണി, ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ തുടങ്ങി സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സമ്പൂര്‍ണ ഊര്‍ജ സംരക്ഷണ ജില്ലയായി പ്രഖ്യാപിക്കുതിന് ലക്ഷ്യമിട്ട് ഒരു വര്‍ഷം നീളുന്ന വിവിധ പ്രവര്‍ത്തനങ്ങളാണ് ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചിട്ടുളളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :