കൈവെട്ട്: ഒരാള്‍ കൂടി പിടിയില്‍

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 28 ഓഗസ്റ്റ് 2010 (09:44 IST)
ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്‍റെ കൈ വെട്ടിയ സംഭവത്തില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. അക്രമിസംഘത്തിലുണ്ടായിരുന്ന ഒരാളെ കൂടിയാണ് അറസ്റ്റ് ചെയ്തത്.

ശ്രീമൂലനഗരം സ്വദേശി ജമാലിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അക്രമിസംഘത്തില്‍ ഉള്‍പ്പെട്ട ഒരാളെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ജമാല്‍ കൂടി അറസ്റ്റിലായതോടെ അക്രമിസംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു കഴിഞ്ഞിരിക്കുകയാണ്.

തിരുവനന്തപുരത്ത്‌ വച്ചാണ്‌ ജമാലിനെ പൊലീസ്‌ അറസ്റ്റു ചെയ്തത്‌. പ്രധാന പ്രതികളിലൊരാളായ ഇയാളുടെ വിശദാംശങ്ങള്‍ ഇന്ന്‌ 11 ന്‌ മൂവാറ്റുപുഴയില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കും. പ്രതിയെ മൂവാറ്റുപുഴയിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്‌ പോലീസ്‌.

അക്രമിസംഘത്തിലുണ്ടായിരുന്ന മൂവാറ്റുപുഴ സ്വദേശി ഷംസുദ്ദീനെ ഓഗസ്റ്റ് ഇരുപതാം തീയതി വെള്ളിയാഴ്ച പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അക്രമിസംഘത്തില്‍ ഉണ്ടായിരുന്നത് ഏഴുപേരായിരുന്നെന്ന് ഷംസുദ്ദീന്‍ പൊലീസിന് മൊഴി നല്കിയിരുന്നു. തമിഴ്നാട്ടില്‍ വെച്ചായിരുന്നു ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :