കൈപ്പത്തിക്കേസ്: പ്രതികള്‍ക്ക് വിദേശഫണ്ട് ലഭിച്ചു

കൊച്ചി| WEBDUNIA|
തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ അന്വേഷണം തുടരാന്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ)യ്ക്ക് പ്രത്യേക കോടതി അനുമതി നല്‍കി.

കേസിലെ പിടികിട്ടാ‍പ്പുള്ളികള്‍ക്ക് സംരക്ഷണം നല്‍കുന്നത് കേരളത്തിന് പുറത്തുള്ള മുസ്ലീം സംഘടനകളാണെന്ന് എന്‍ ഐ എ കോടതിയില്‍ അറിയിച്ചു. പ്രതികള്‍ക്ക് വിദേശഫണ്ടും ലഭിച്ചതായി വ്യക്തമായതായും എന്‍ ഐ എ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍ന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണെന്നും കോടതിയെ ബോധിപ്പിച്ചു.

ചെന്നൈ, തിരുനല്‍വേലി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം സംഘടനകളാണ് സംരക്ഷണം നല്‍കുന്നത്. കേസിലെ 27 പ്രതികളാണ് ഇപ്പോള്‍ ഒളിവില്‍ കഴിയുന്നത്. ഇവരെ പിടികൂടാന്‍ സഹായിക്കാമെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചതായും എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :