സിമി ക്യാമ്പ്; അവസാന പ്രതിയെയും പൊക്കി

കൊച്ചി| ഹരിപാല|
PRO
PRO
ഒന്നര വര്‍ഷമായി ഷാര്‍ജയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പാനായിക്കുളം സിമി ക്യാമ്പ് കേസിലെ പ്രതി പിടിയിലായി. സ്വദേശി ആലുവ ഉളിയന്നൂര്‍ കുഞ്ഞുണ്ണിക്കര വെട്ടുവേലില്‍ നിസാര്‍ ഇബ്രാഹിമാണ് ഞായറാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. ഷാര്‍ജയില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഇയാളെ എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇയാള്‍ക്കുവേണ്ടി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയായിരുന്നു. ഇതോടെ ഈ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി.

2006 ഓഗസ്‌റ്റില്‍ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ സിമിയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കുകയും മറ്റുള്ളവരെ പങ്കെടുപ്പിക്കുകയും ചെയ്തു എന്നതാണ് നിസാര്‍ ഇബ്രാഹിമിനെതിരെ ചുമത്തിയ കുറ്റം. നേരത്തെ ഈ കേസ് അന്വേഷിച്ചിരുന്ന ലോക്കല്‍ പോലീസ് ഇയാളെ പിടികൂടിയിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. എന്നാല്‍ എന്‍ഐഎ കേസ് ഏറ്റെടുത്ത ശേഷം ഇയാളെ വീണ്ടും പ്രതി ചേര്‍ത്തു. കേസന്വേഷണം ഏറ്റെടുത്ത എന്‍ഐഎ നിസാറിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അപ്പോഴേക്കും നിസാര്‍ ഇബ്രാഹിം ഷാര്‍ജയിലേയ്ക്ക് കടന്നുകളഞ്ഞു.

കോട്ടയം ഈരാറ്റുപേട്ട നടയ്ക്കല്‍ പേരകത്തുശേരി വീട്ടില്‍ അബ്ദുല്‍ റാസിഖ്, ആലങ്ങാട് പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍‍, ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്ങല്‍ വീട്ടില്‍ ഷമ്മി, തൃശൂര്‍ എറിയാട് കറുകപ്പാടത്ത് പുത്തന്‍വീട്ടില്‍ ഷമീര്‍, അഴീക്കോട് കടക്കത്തകത്തുവീട്ടില്‍ അബ്ദുല്‍ഹക്കീം, ഇടുക്കി ഉടുമ്പന്‍ചോല പൂപ്പാറ മുണ്ടിക്കുന്നേല്‍ വീട്ടില്‍ നിസാര്‍, കോതമംഗലം പോത്താനിക്കാട് പല്ലാരിമംഗലം മുഹ്‌യ്‌ദീന്‍ കുട്ടി എന്ന താഹ, കരുമാല്ലൂര്‍ വയലക്കാട് കാട്ടിന്‍പറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍, കൊടുങ്ങല്ലൂര്‍ അഴീക്കോട് ഇല്ലംതുരുത്തി വീട്ടില്‍ അഷ്‌കര്‍, അഴീക്കോട് എട്ടുതെങ്ങുപറമ്പില്‍ നിസാര്‍ എന്ന മുഹമ്മദ് നിസാര്‍, ഈരാറ്റുപേട്ട നടയ്ക്കല്‍ പുഴക്കരയില്‍ വീട്ടില്‍ സ്വാലിഹ്, ആലങ്ങാട് പാനായിക്കുളം മടത്തില്‍വീട്ടില്‍ ഹാഷിം, എറണാകുളം തൃക്കാരിയൂര്‍ ചിറ്റേത്തുകുടിയില്‍ വീട്ടില്‍ റിയാസ്, മാറമ്പിള്ളി കൊല്ലംകുടിയില്‍ മുഹമ്മദ് നൈസാം തുടങ്ങി 14 പേരെ മുമ്പുതന്നെ പിടികൂടിയിരുന്നു.

ഗുജറാത്തിലെ സബര്‍മതി ജയിലില്‍ കഴിയുന്ന കോട്ടയം ഈരാറ്റുപേട്ട നടയ്ക്കല്‍ പീടിയേക്കല്‍ വീട്ടില്‍ പി.എ.ഷാദുലി, കടുങ്ങല്ലൂര്‍ പെരുന്തലേലില്‍ വീട്ടില്‍ അന്‍സാര്‍ എന്നിവരും പ്രതി ചേര്‍ക്കപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :