ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകന് ടി ജെ ജോസഫിന്റെ കൈ വെട്ടിയവരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. രണ്ട് പ്രധാന പ്രതികളുടെ രേഖാചിത്രമാണ് പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. ഇവര്‍ രണ്ടുപേരും അധ്യാപകനെ ആക്രമിച്ച സംഘത്തില്‍ ഉള്ളവരാണ്.
അക്രമണം നടക്കുമ്പോള്‍ അധ്യാപകനോടൊപ്പം ഉണ്ടായിരുന്നു സഹോദരി സിസ്റ്റര്‍ മേരി സ്റ്റെല്ലയും മറ്റു ദൃസാക്ഷികളും നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. രേഖാചിത്രം തയ്യാറാക്കിയെങ്കിലും ഇവരുടെ പേരു വിവരങ്ങള്‍ പൊലീസിന് കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
ചിത്രത്തില്‍ കാണുന്നവരെക്കുറിച്ച് അറിവുണ്ടെങ്കില്‍ പൊലീസിന് വിവരം നല്‍കണമെന്നാണ് നിര്‍ദ്ദേശം. അതേസമയം, നേരത്തെ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിലുള്ള മൂന്ന് പേരെക്കൂടി കേസിന്റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി പുതിയ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
ഇവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവിനായി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.