തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 8 മെയ് 2015 (20:28 IST)
ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെഎം മാണിയേയും എക്‍സൈസ് മന്ത്രി കെ ബാബുവിനേയും രക്ഷിക്കാനാണ് അന്വേഷണത്തില്‍നിന്ന് എഡിജിപി ജേക്കബ് തോമസിനെ നീക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സത്യസന്ധമായി അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ മാറ്റിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ജേക്കബ് തോമസിനെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയ്ക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും കോടിയേരി പറഞ്ഞു.
ജേക്കബ് തോമസില്‍ നിന്ന് ബാര്‍ കോഴ കേസ് അന്വേഷണം എടുത്തു മാറ്റിയ ശേഷം പകരം ചുമതല ഏല്‍പിച്ചിരിക്കുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഇംഗിതത്തിനൊത്ത് റിപ്പോര്‍ട്ട് നല്‍കുന്ന ഉദ്യോഗസ്ഥനാണ്. ഇതിലൂടെ കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ഉദ്ദേശ്യം പൂര്‍ണമായും തെളിഞ്ഞിരിക്കുകയാണ്. ജേക്കബ് തോമസിനെ നീക്കിയ നടപടി സര്‍ക്കാര്‍ അടിയന്തരമായി തിരുത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിജിലന്‍സിന് സര്‍ക്കാര്‍ മൂക്കുകയറിടുകയാണെന്നും അദ്ദേഹം പറഞ്ഞു.