കൊച്ചി|
AISWARYA|
Last Modified ചൊവ്വ, 11 ജൂലൈ 2017 (17:09 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെതിരെ നാല് തെളിവുകളുണ്ടെന്ന് സൂചന. നടിയെ ആക്രമിക്കുന്നതിനായി പള്‍സര്‍ സുനിക്ക് രണ്ട് ലക്ഷം രൂപ കൈമാറിയിരുന്നു. ഇത് കാവ്യയുടെ കൂടി അറിവോടെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
നടി കാവ്യയ്ക്ക് പള്‍സര്‍ സുനിയെ നാല് വര്‍ഷത്തെ പരിചയമുണ്ട്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കാവ്യയേയും അമ്മയേയും പൊലീസ് ചോദ്യം ചെയും. സംഭവത്തിന് ശേഷം പള്‍സര്‍സുനി കാവ്യയുടെ ലക്ഷ്യയില്‍ എത്തിയതായി സുനി തന്റെ കത്തില്‍ എഴുതിയിരുന്നു. സുനി ലക്ഷ്യയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.