തിരുവനന്തപുരം|
AISWARYA|
Last Modified ചൊവ്വ, 11 ജൂലൈ 2017 (14:10 IST)
കൊച്ചിയില്‍ യുവനടി ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ താരസംഘടനയായ 'അമ്മ'യ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍
ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ രംഗത്ത്. സ്ത്രീകളുടെ മാനത്തിന് വിലപറയുന്ന മാഫിയ സംഘടനകള്‍ കലാമേഖലയ്ക്ക് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കുടാതെ അമ്മ എന്ന സംഘനയിലെ ഭാരവാഹികളുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്നും വി എസ് പറഞ്ഞു. നടിയുടെ കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് നിരവധി പ്രതികരങ്ങളുമായി പല പ്രമുഖരും രംഗത്ത് വരുന്നുണ്ട്. അതേസമയം അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ആലുവ, അങ്കമാലി, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, പത്തനാപുരം എന്നിവിടങ്ങളിൽ പ്രതിഷേധം ഉണ്ടായിരുന്നു.