കേരളാ കോണ്‍ഗ്രസ് കാണിച്ചത് കടുത്ത രാഷ്ട്രീയ വഞ്ചന; ഇതിനെല്ലാം കാരണക്കാരന്‍ ജോസ് കെ മാണി: എം എം ഹസ്സന്‍

അധികാരമോഹത്തിന്റെ ജാരസന്തതിയാണ് കോട്ടയത്തു പിറന്നത്: കോൺഗ്രസ്

AISWARYA| Last Updated: ബുധന്‍, 3 മെയ് 2017 (13:55 IST)
സിപിഎമ്മിനെ കൂട്ടുപിടിച്ച് കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഭരണം പിടിച്ചത് നെറികേടണെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ പൂര്‍ണ്ണമായും പിന്തുണയ്ക്കാമെന്ന് കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി ഉറപ്പ് നല്‍കിയിരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍
സിപിഎമ്മിനെ കൂട്ടുപിടിച്ച് കോട്ടയം ജില്ലാ പഞ്ചായത്തിൽ ഭരണം പിടിച്ചെടുത്തത്. എന്നാല്‍ അധികാരമോഹത്തിന്റെ ജാരസന്തതിയാണ് കോട്ടയത്തു പിറന്നതെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആരോപിച്ചു.

കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് രാജിവെച്ച ഒഴിവിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റു സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് ജോസ് കെ മാണിയും സിപിഎം തമ്മിലുള്ള
ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ സി ജോസഫ് ആരോപിച്ചു.

കേരളാ കോണ്‍ഗ്രസ് കാണിച്ചത് കടുത്ത രാഷ്ട്രീയ വഞ്ചനയാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സൻ ആരോപിച്ചു. ഇതിനെല്ലാം കാരണക്കാരന്‍ ജോസ് കെ മാണിയാണെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. അദ്ദേഹം ഇപ്പോള്‍ ചെയ്തത് കേരളാ കോണ്‍ഗ്രസ് വിട്ടപ്പോള്‍ നല്‍കിയ ഉറപ്പാണെന്നും എം എം ഹസ്സന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :