കേരളത്തില്‍ ഭരണത്തിനു വിധിയെഴുതാന്‍ 2.61 കോടി വോട്ടര്‍മാര്‍!

നാളെ നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ടുചെയ്യാനായി സംസ്ഥാനത്ത് 2.61 വോട്ടര്‍മാരാണ് തയ്യാറായിരിക്കുന്നത്.

തിരുവനന്തപുരം, തെരഞ്ഞെടുപ്പ് thiruvananthapuram, election
തിരുവനന്തപുരം| Last Modified ഞായര്‍, 15 മെയ് 2016 (12:22 IST)
നാളെ നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ടുചെയ്യാനായി സംസ്ഥാനത്ത് 2.61 വോട്ടര്‍മാരാണ് തയ്യാറായിരിക്കുന്നത്. ഒട്ടാകെയുള്ള 2,61,96,422 വോട്ടര്‍മാരില്‍ 1.25 കോടി പുരുഷന്മാരും 1.36 കോടി സ്ത്രീകളുമാണുള്ളത്.

ആകെയുള്ള 1,203 സ്ഥാനാര്‍ത്ഥികളില്‍ 109 പേര്‍ വനിതകളാണ്. ഏറ്റവും കൂടുതല്‍ പേര്‍ മത്സരിക്കുന്ന ജില്ല മലപ്പുറമാണ് - 145. അതേ സമയം ഏറ്റവും കുറവു സ്ഥാനാര്‍ത്ഥികളുള്ളത് വയനാട്ടുമാണ് - കേവലം 29 പേര്‍ മാത്രം.

ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലം ആറന്മുളയാണെങ്കില്‍ (2,26,324) ഏറ്റവും കുറവ് വോട്ടര്‍മാരുള്ള മണ്ഡലം കോഴിക്കോട് സൌത്താണ് (1,48,848). വോട്ടെടുപ്പിനായി ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ എണ്ണമാകട്ടെ 53,200 ആണ്.

അടുത്ത കാലം വരെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന സാക്ഷാല്‍ പി.സി. ജോര്‍ജ്ജ് ഒറ്റയ്ക്ക് മത്സരിക്കുന്ന പൂഞ്ഞാറിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് 17 പേര്‍. എന്നാല്‍ ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന നാലു മണ്ഡലങ്ങളാണുള്ളത് -
നാലു പേര്‍ വീതമുള്ള പയ്യന്നൂര്‍, നിലമ്പൂര്‍, കോങ്ങാട്, അരൂര്‍.

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിക്കുന്ന പാര്‍ട്ടി - ബി.ജെ.പിയാണ് - 98 പേര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :