കേരളത്തില്‍ ബി ജെ പിയെ വളര്‍ത്തുന്നത് എല്‍ഡിഎഫും യുഡിഎഫും: പിപി മുകുന്ദന്‍

കേരളത്തില്‍ ബി ജെ പിയെ വളര്‍ത്തുന്നത് എല്‍ഡിഎഫും യുഡിഎഫും തന്നെയാണെന്ന് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. അതുകൊണ്ടാണ് ഇരുമുന്നണികളില്‍ നിന്നും പ്രവര്‍ത്തകര്‍ ദേശീയ ജനാധിപത്യ സംഖ്യത്തിലേക്കും ബി ജെ

കൊല്ലം| rahul balan| Last Updated: വെള്ളി, 13 മെയ് 2016 (17:42 IST)
കേരളത്തില്‍ ബി ജെ പിയെ വളര്‍ത്തുന്നത് എല്‍ഡിഎഫും യുഡിഎഫും തന്നെയാണെന്ന് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. അതുകൊണ്ടാണ് ഇരുമുന്നണികളില്‍ നിന്നും പ്രവര്‍ത്തകര്‍ ദേശീയ ജനാധിപത്യ സംഖ്യത്തിലേക്കും ബി ജെ പിയിലേക്കും ചേക്കേറുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം പ്രസ്ക്ളബിന്‍റെ ജനസഭ പരിപാടിയില്‍
പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുകുന്ദന്‍. ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമോ എന്നുള്ളതല്ല, എന്‍ ഡി എ എത്ര സീറ്റ് നേടുമെന്നുള്ളതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

ഏറെക്കാലത്തെ രാഷ്ട്രീയ വനവാസത്തിന് ശേഷം അടുത്ത കാലത്താണ് മുകുന്ദന്‍ വീണ്ടും ബി ജെ പിയിലേക്ക് തിരിച്ചെത്തിയത്. ബി ജെ പി അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് മുകുന്ദന്‍ ബി ജെ പിയില്‍ തിരിച്ചെത്തിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :