കെപിസിസി അധ്യക്ഷനെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വവുമായി അവസാനവട്ട ചര്‍ച്ച നടത്തിയതിനുശേഷം 17-നോ 18-നോ പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാനാണിടയുണ്ടെന്ന് സൂചന.
17-ന് ഡല്‍ഹിയില്‍ എഐസിസി സമ്മേളനമുണ്ട്. ഇതിനോടനുബന്ധിച്ച്തന്നെ കൂടുതല്‍ ചര്‍ച്ച്കള്‍ക്ക് ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാനാണിടയുണ്ടെന്ന് സൂചന.
അധ്യക്ഷ സ്ഥാനത്തേക്ക് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, മുതിര്‍ന്ന നേതാവ് വി എം സുധീരന്‍, വി ഡിസതീശന്‍ എംഎല്‍എ, കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ പേരുകളാണ് കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നത്.