കെജ്‌രിവാളുമായി സഹകരിക്കേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് ബാബ രാം‌ദേവ്

കോഴിക്കോട്| WEBDUNIA|
PRO
PRO
ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളുമായി സഹകരിക്കേണ്ടിവന്നതില്‍ ഖേദമുണ്ടെന്ന് യോഗഗുരു ബാബ രാംദേവ്. അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ കെജ്‌രിവാളുമായി സഹകരിച്ചത് തെറ്റായിപ്പോയി. രാജ്യത്ത് സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ വരാതിരിക്കാനാണ് കെജ്‌രിവാളിന്റെ ശ്രമമെന്നും രാം‌ദേവ് ആരോപിച്ചു.

കെജ്‌രിവാളിന്റെ പ്രവര്‍ത്തനങ്ങളില്‍ രാജ്യവിരുദ്ധ താല്‍പര്യങ്ങളുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്കുവേണ്ടി 30 കോടി വോട്ടുകള്‍ സമാഹരിച്ചുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് ആരംഭിച്ച സോമയാഗം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ബാബ രാംദേവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :