കെ ശിവദാസന്‍ നായര്‍ എംഎല്‍എയ്ക്ക് മര്‍ദ്ദനം, പത്തനംതിട്ട ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍
പത്തനംതിട്ട|
WEBDUNIA|
PRO
പത്തനംതിട്ട ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍. കെ ശിവദാസന്‍ നായര്‍ എംഎല്‍എയെ ഇന്നലെ ആറന്മുള ക്ഷേത്ര പരിസരത്ത് കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
ശബരിമല തീര്‍ത്ഥാടകരെയും ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കാന്‍ എത്തുന്നവരെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ഡിസിസി അറിയിച്ചു. എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായിട്ടുണ്ട്.
പമ്പ സിഐ ബി വിജയനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. എംഎല്‍എയെ മര്‍ദ്ദിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ എഡിജിപി ഹേമചന്ദ്രനെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചുമതലപ്പെടുത്തുകയും ചെയ്തു.
ആറന്‍മുള വിമാനത്താവളത്തിന് അനുകൂലമായി നില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് ആറന്‍മുള പൈതൃക ഗ്രാമ കര്‍മ സമിതി പ്രവര്‍ത്തകരാണ് എംഎല്‍എയെ കയ്യേറ്റം ചെയ്തത്. സ്ഥത്തുണ്ടായിരുന്ന പൊലീസ് തനിക്കു നേരെയുള്ള അക്രമം തടയുന്നതിന് യഥാസമയം ഇടപ്പെട്ടില്ലെന്ന് എംഎല്‍എ ആരോപിച്ചിരുന്നു