2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാറയ്ക്കല്‍ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ ശ്രീനിജന് നല്കിയ സത്യവാങ്മൂലത്തില്‍ ഭാര്യയ്ക്കും തനിക്കുമായി നാലു ലക്ഷത്തിഅറുപത്തി മൂവായിരം രൂപയുടെ സ്വത്തുവകകള്‍ ഉണ്ടെന്നാണ് വെളിപ്പെടുത്തിയത്. ഇതിനുശേഷം ഇവരുടെ സ്വത്തില്‍ വന്‍വര്‍ധന ഉണ്ടായതായാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. കെ ജി ബാലകൃഷ്ണന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോഴാണ് ഇവരുടെ സ്വത്തില്‍ വന്വര്ധനയുണ്ടായതെന്നും പരാതിയുണ്ട്.
ശ്രീനിജന് പലയിടങ്ങളിലും അടിസ്ഥാനവിലയെക്കാള്‍ കുറഞ്ഞവിലയ്ക്ക് സ്ഥലംവാങ്ങിച്ചതായും ഒരു വജ്രവ്യാപാര കമ്പനിയുടെ കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ മാസം ഒരുലക്ഷം രൂപ പ്രതിഫലം കൈപ്പറ്റിയിരുന്നതായും ആദായനികുതി വകുപ്പ് കണ്ടെത്തി.