കൃഷ്ണപ്രസാദിന് മര്‍ദ്ദനം: ആലപ്പുഴയില്‍ എല്‍‌ഡി‌എഫ് ഹര്‍ത്താല്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ജില്ലയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്ന കുട്ടനാട് താലൂക്കിനെ മാത്രം ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിലായിരുന്നു എഐവൈഎഫ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധത്തിനിടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചത് പ്രതിഷേധം ഉയര്‍ത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :