കടലില്‍ നിന്നും ഭീകരശബ്ദങ്ങള്‍; തീരപ്രദേശത്ത് ജനങ്ങള്‍ പരിഭ്രാന്തിയില്‍
ആലപ്പുഴ|
WEBDUNIA|
PTI
ആലപ്പുഴ: കടലില്‍ നിന്നുള്ള ഭീകരശബ്ദങ്ങള്‍ തീരദേശത്തെ കുടുംബങ്ങളെ ഭീതിയിലാഴ്ത്തുന്നു. കടലാക്രമണരൂക്ഷത ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതോടൊപ്പം അതിഭീകരശബ്ദവും ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്.
രാത്രികാലങ്ങളില്‍ അതിശക്തമായ ശബ്ദമാണ് കടലില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് തീരദേശവാസികള്‍ പറയുന്നു. രാത്രികാലങ്ങളില്‍ തിരമാല കടല്‍ഭിത്തിയിലിടിക്കുമ്പോഴും ഭീകരശബ്ദമാണുണ്ടാകുന്നത്. തീരപ്രദേശത്ത് മുന്‍പെങ്ങുമില്ലാത്ത വിധമാണ് കടല്‍ക്ഷോഭമുണ്ടായത്.