കൂടംകുളം ആണവ നിലയത്തിന് എതിരായ സമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വി എസ് അച്യുതാനന്ദനെ സി പി എം വിലക്കി. സി പി എം തമിഴ്നാട് ഘടകം ആണവ നിലയത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വി എസ് കൂടംകുളം സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്.
അതേസമയം, കൂടംകുളം വിരുദ്ധ സമരക്കാര്‍ തന്നെ സമരത്തില്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ സമരത്തില്‍ ഇടപടേണ്ട എന്ന് കരുതി കൂടംകുളം സന്ദര്‍ശിക്കുന്നതില്‍ നിന്ന് വി എസ് പിന്മാറിയതായി വി എസിന്റെ ഓഫീസ് അറിയിച്ചു.
രാവിലെ തിരുവനന്തപുരത്തെത്തിയ സ്വാമി അഗ്നിവേശുമായി വി എസ് കൂടിക്കാഴ്ച നടത്തി. കൂടംകുളം സമരത്തില്‍ സമാന ആഭിമുഖ്യമുള്ളവരെ ക്ഷണിക്കുന്നതിനായിരുന്നു അഗ്നിവേശിന്റെ വരവ്. ലത്തീന്‍ രൂപതാ ആര്‍ച്ച് ബിഷപ് ഡോ സൂസാപാക്യവുമായി അഗ്നിവേശ് കൂടിക്കാഴ്ച നടത്തി.