കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം: കേരളത്തിലെ ആദ്യ കേസില്‍ വിധി
കാസര്‍കോട് |
WEBDUNIA|
PRO
PRO
കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമപ്രകാരമുള്ള കേരളത്തിലെ ആദ്യ കേസില്‍ ശിക്ഷാവിധി വന്നു. അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് പത്ത് വര്‍ഷം കഠിനതടവും രണ്ടായിരം രൂപ പിഴയും വിധിച്ചു. കര്‍ണാടക ദാവന്‍കര സ്വദേശി മാരുതിക്കാണ് കാസര്‍കോട് ജില്ലാ ആന്റ് സെഷന്‍സ് കോടതി ജഡ്ജി എം ജെ ശക്തിധരന്‍ ശിക്ഷ വിധിച്ചത്.
കഴിഞ്ഞ ഏപ്രില്‍ 17 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കുട്ടിയുടെ അമ്മയുടെ അമ്മാവനാണ് പ്രതി മാരുതി. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. ഹൊസ്ദുര്‍ഗ് പൊലീസ് ആണ് കേസ് അന്വേഷിച്ചത്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ചു.
പീഡനത്തിനിരയായ കുട്ടിയുള്‍പ്പെടെ 16 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.