കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം| WEBDUNIA|
WD
സ്ത്രീപീഡന കേസില്‍ കുഞ്ഞാലിക്കുട്ടി കുടുങ്ങുന്നു. ഐസ്ക്രീം പാര്‍ലര്‍ സ്ത്രീപീഡന കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളായ റജീനയെ തിരുവനന്തപുരത്തുള്ള ഒരു ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചതിന് കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വളളക്കടവ്‌ സ്വദേശി പ്രദീപ് ലാല്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് നടപടി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, പീഡിപ്പിക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാനാണ്‌ നിര്‍ദ്ദേശം. റജീന, റൗഫ്‌, സുഗതകുമാരി, മീനാക്ഷി തമ്പാന്‍, കല്ലട സുകുമാരന്‍, അജിത തുടങ്ങിയവരെ കേസില്‍ സാക്ഷികളാക്കിയിട്ടുണ്ട്‌.

ഹര്‍ജി പരിഗണിച്ച കോടതി ഫോര്‍ട്ട്‌ പൊലീസിനോട്‌ കേസെടുത്ത്‌ അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം അഡീഷണല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി എ എം ബഷീറാണ് ഉത്തരവിട്ടിരിക്കുന്നത്.

പഴവങ്ങാടിയിലുള്ള ഒരു ഹോട്ടലില്‍ വച്ചാണ് റജീനയെ പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. അതിനാല്‍, ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക. സ്ത്രീപീഡന നിരോധന നിയപ്രകാരം കേസെടുക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :