കാവാലം നാരായണ പണിക്കർ അന്തരിച്ചു; സംസ്കാരം നാളെ

കാവാലം നാരായണ പണിക്കർ അന്തരിച്ചു

തിരുവനന്തപുരം| Last Updated: തിങ്കള്‍, 27 ജൂണ്‍ 2016 (08:15 IST)
നാടകലോകത്തെ കുലപതി അന്തരിച്ചു. 88 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
സംസ്കാരം നാളെ വൈകിട്ട് 4.30ന് കാവാലത്തെ സ്വവസതിയിൽ നടക്കും.

തനതുനാടകരംഗത്ത് സ്വന്തമായ സിംഹാസനം സൃഷ്ടിച്ച കാവാലം നാരായണ പണിക്കർ ജില്ലയിലെ കാവാലത്ത് ഗോദവര്‍മ്മയുടെയും കുഞ്ഞു ലക്ഷ്മിയുടെയും മകനായി 1928 ലാണ് ജനിച്ചത്. മികച്ച കവിയും ഗാനരചയിതാവുമായിരുന്നു.

തിരുവാഴിത്താന്‍,അവനവന്‍ കടമ്പ, കരിങ്കുട്ടി, ദൈവത്താര്‍
തുടങ്ങിയ പ്രശസ്ത നാടകങ്ങളുടെ കര്‍ത്താവാണ്. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കാവാലത്തിൻറെ സംസ്കൃതനാടകം 'കർണഭാരം' രാജ്യമൊട്ടാകെ ശ്രദ്ധയാകർഷിച്ചു.

രതിനിര്‍വേദം എന്ന ഭരതൻ ചിത്രത്തിന് ഗാനങ്ങള്‍ എഴുതിക്കൊണ്ട് സിനിമാ രംഗത്തെത്തി. തുടർന്ന് വാടകയ്ക്കൊരു ഹൃദയം, തമ്പ്, കുമ്മാട്ടി, തമ്പുരാട്ടി, ആരവം, പടയോട്ടം, മര്‍മ്മരം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അഹം, സര്‍വ്വകലാശാല, ഉത്സവപ്പിറ്റേന്ന്, ആയിരപ്പറ, ആരൂഢം, കാറ്റത്തെ കിളിക്കൂട്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ഗാനരചന നിര്‍വഹിച്ചു.
1978 ലും 1982 ലും മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ലിജോ ജോസ് പല്ലിശ്ശേരിയുടേ 'ആമേൻ' എന്ന സിനിമയ്ക്കാണ് ഒടുവിൽ ഗാനരചന നിർവഹിച്ചത്. കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറി, തിരുവരങ്ങിന്റെയും സോപാനത്തിന്റെയും ഡയറക്ടര്‍ എന്നീ നിലകളിൽ പ്രശസ്തനാണ്. നെടുമുടിവേണു, ജഗന്നാഥൻ തുടങ്ങിയ പ്രശസ്തർ കാവാലത്തിൻറെ നാടകക്കളരിയിലെ സ്ഥിര സാന്നിധ്യമായിരുന്നു.

കാവാലം മകനാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ
കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച്ചയ്ക്കിടെ വിജയ് മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാന്‍ ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി
ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്രസര്‍ക്കാന് ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ നേരിട്ട് തന്നെയും വിമര്‍ശിച്ച മല്ലിക സുകുമാരനോട് ...