കാല്‍ക്കോടിയുടെ കള്ളപ്പണവുമായി യുവാവ് പിടിയില്‍

കൊച്ചി| WEBDUNIA|
കാല്‍ക്കോടി രൂ‍പയുടെ കള്ളപ്പണവുമായി യുവാവ് പിടിയില്‍. രാജസ്ഥാന്‍ ബില്‍വാര ജില്ലക്കാരന്‍ വിനോദ് സെന്‍ (25) ആണ് എറണാകുളത്ത് നിന്ന് പിടിയിലായത്.

ഇയാളില്‍ നിന്ന് 26 ലക്ഷം രൂപ പിടിച്ചെടുത്തു. എറണാകുളം കോണ്‍വെന്റ് റോഡില്‍ ഒരാള്‍ സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്ഥലത്തെത്തി ഷാഡോ പൊലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ബാഗുമായി നില്‍ക്കുന്ന ഇയാളെ കണ്ടെത്തിയത്.

എറണാകുളത്തെ ഒരു അപ്പാര്‍ട്‌മെന്റില്‍ ഹെമല്‍ എന്ന വ്യക്തിക്കൊപ്പം താമസിക്കുന്നയാളെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ മറുപടി പറയാത്തതിനാല്‍ വിനോദ് സെന്നിനെ എറണാകുളം സൗത്തിലുള്ള ഇന്‍കംടാക്‌സ് ഡയറക്ടര്‍ക്ക് കൈമാറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :