കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവിന് ദാരുണാന്ത്യം

ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു.

മാനന്തവാടി, കാട്ടാന, മരണം mananthavadi, wild elephant, death
മാനന്തവാടി| Last Modified ശനി, 4 ജൂണ്‍ 2016 (13:31 IST)
ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നു. ബാവലി തോണിക്കടവിലെ കുട്ടന്‍റെ മകന്‍ മാതന്‍ എന്ന 39 കാരനാണ് കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോള്‍ കാട്ടാനയുടെ ആക്രമണത്തിനിരയായത്.

വ്യാഴാഴ്ച രാത്രി രണ്ടാം ഗേറ്റിലെ മണ്ണുണ്ടി കോളനിക്കടുത്തായിരുന്നു സംഭവം. മാതനൊപ്പമുണ്ടായിരുന്ന ശ്രീകുമാറും ചേര്‍ന്ന് തേന്‍ ശേഖരിച്ച ശേഷം തിരികെ വരുമ്പോഴായിരുന്നു ആന ആക്രമിക്കാനടുത്തത്. ശ്രീകുമാര്‍ ഓടി രക്ഷപ്പെട്ടെങ്കിലും മാതനെ ഉടന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ശനിയാഴ്ച രാവിലെയാണ് ആനയുടെ ആക്രമണത്തില്‍ മരിച്ച മാതനെ കണ്ടെത്തിയത്. തലയിലും നെഞ്ചിലും ആന ചവിട്ടിയതിന്‍റെ പാടുകള്‍ കണ്ടെത്തി. ഭാര്യ ലക്ഷ്മി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :