കൊച്ചി|
AISWARYA|
Last Updated:
ബുധന്‍, 12 ജൂലൈ 2017 (09:24 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഊർജ്ജിതമായ അന്വേഷണം നടക്കുന്നു. ഇത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരിട്ടാണ് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് ദിലീപ് നടത്തിയ സാമ്പത്തിക ക്രമക്കേടുകളും ശ്രദ്ധയിൽപ്പെടുന്നത്.
ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപിന് ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതായി മലയാള മനോരമ ഓൺലൈനാണ് റിപ്പോർട്ട് ചെയ്തിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ക്വട്ടേഷൻ നൽകിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ദിലീപിന്റെ കണക്കിൽപ്പെടാത്ത സ്വത്ത് സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. ഇതിന് പുറമേ
ടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്തതിനിടെയാണ് പോലീസിന് ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് വിവരം ലഭിച്ചത്.