തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് ലഹരിവിമുക്തഗ്രാമമാകാന്‍ ഒരുങ്ങുന്നു.
പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ലഹരി വിമുക്ത ഗ്രാമപദ്ധതിയുടെ ഭാഗമായി സ്‌കൂളുകള്‍, മതസംഘടനകള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ പ്രതിനിധികളുടെ യോഗം കല്ലിയൂര്‍ പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഉദയകുമാറിന്റെ അധ്യക്ഷതയില്‍ നടന്നു.
പൊതുജനങ്ങളില്‍ ലഹരിക്കെതിരായ അവബോധം വളര്‍ത്തി പഞ്ചായത്തിനെ പൂര്‍ണമായും ലഹരിമുക്തമാക്കുകയും ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ പ്രചരണം നടത്തുകയും അവയുടെ നിര്‍മാണം, വില്പന, ഉപയോഗം എന്നിവ തടയുകയുമാണ് ലക്‍ഷ്യം.
ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലങ്ങളിലും ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സ്‌കൂളുകള്‍ സമ്പൂര്‍ണ്ണ ലഹരി വിമുക്തമാക്കുന്നതിനും വാര്‍ഡ്തല ഗ്രാമസഭകളും പഞ്ചായത്ത്തല ഗ്രാമസഭകളും കൂടുന്നതിനും തീരുമാനിച്ചു.