കരുണാകരന്റെ പ്രതിമയുടെ മുഖം മിനുക്കുപണിക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
തലസ്ഥാനത്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി വെള്ളിയാഴ്ച അനാച്ഛാദനം ചെയ്ത കെ കരുണാകരന്റെ പ്രതിമയുടെ മുഖം വീണ്ടും മിനുക്ക് പണിക്ക് വിധേയമാക്കും.

കരുണാകരന്റെ പ്രതിമയ്ക്ക് യഥാര്‍ത്ഥരൂപവുമായി ഒരു സാമ്യവുമില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഈ ആക്ഷേപങ്ങളോട് അദ്ദേഹത്തിന്റെ മക്കളായ കെ.മുരളീധരനും പദ്മജയും യോജിച്ചു. പ്രതിമയില്‍ അപാകങ്ങളുണ്ടെന്ന് കെ മുരളീധരന്‍ കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെ രേഖാമൂലം അറിയിക്കുകയും ചെയ്തു.

എന്നാല്‍, പ്രതിമയുടെ മിനുക്കുപണികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് ശില്പി കമലേശ്വരം സ്വദേശി കെ.എസ്. സിദ്ധന്‍ പറഞ്ഞു. പ്രതിമയുടെ ഫിനിഷിങ് കഴിഞ്ഞിട്ടില്ല. മുഖത്തും ദേഹത്തും കൈകളിലും ഇനിയും ബാക്കി ജോലിയുണ്ട്. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് തിരക്കിട്ട് പണിപൂര്‍ത്തിയാക്കുകയായിരുന്നുവെന്ന് .

അദ്ദേഹത്തിന്റെ പ്രസന്നമായ ചിരി ഉള്‍ക്കൊള്ളിച്ചുള്ള പുതിയ മുഖം പ്രതിമയില്‍ കൂട്ടിച്ചേര്‍ക്കും. ഇതുസംബന്ധിച്ച് കെ.പി.സി.സി. പ്രസിഡന്‍റുമായി സംസാരിച്ചതിനുശേഷം പി.ഡബ്ല്യു.ഡിയുടെ അനുവാദത്തോടെയായിരിക്കും പ്രതിമയുടെ മുഖം മിനുക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :