കരിപ്പൂര്‍|
Last Modified തിങ്കള്‍, 20 ഫെബ്രുവരി 2017 (12:23 IST)
കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ ദുബായ് യാത്രക്കാരനില്‍ നിന്ന് 2 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു. പൊന്നാനി എറമംഗലം സ്വദേശിയാണ് എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സിന്‍റെ പിടിയിലായത്.
സാധാരണ പരിശോധനയില്‍ തന്നെ സംശയം തോന്നിയ ഇയാളുടെ ബാഗേജ് തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെത്തിയത്. ഡിജിറ്റല്‍ ലോക്കിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.