കരണത്തടിക്കണമെന്ന് വിഎസ്; തിരുവഞ്ചൂര്‍ സ്പീക്കര്‍ക്ക് കത്തുനല്‍കും

തിരുവനന്തപുരം| WEBDUNIA|
PRO
തന്റെ കരണത്തടിക്കേണ്ടതാണെന്ന് പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന് കത്തു നല്‍കും.

സ്പീക്കറും മുഖ്യമന്ത്രിയും കഴിഞ്ഞാല്‍ സഭയുടെ നാഥന്മാരിലൊളാണ് പ്രതിപക്ഷ നേതാവ്. ആ സ്ഥാനത്ത് ഇരിക്കുന്ന വിഎസ് മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് ശരിയാണോയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

തനിക്കെതിരെ വിഎസ് നടത്തിയ പരാമര്‍ശം പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്ന് തിരുവഞ്ചൂര്‍ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രായത്തിന്റെ പക്വത വിഎസ് വാക്കുകളിലും കാണിക്കണമായിരുന്നു. രാഷ്ട്രീയ എതിരാളികളെ വിമര്‍ശിക്കുമ്പോള്‍ പോലും മാന്യത കാട്ടണമായിരുന്നു. പിസി ജോര്‍ജ് ഔട്ട് സ്പോക്കണ്‍ ആണ്. അതുപോലെയാണോ വിഎസെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :