കയ്യേറ്റക്കാര്‍ക്കെതിരെ വീണ്ടും വി‌എസ്

ആലപ്പുഴ| WEBDUNIA| Last Modified ഞായര്‍, 24 ജനുവരി 2010 (14:51 IST)
PRO
മൂന്നാര്‍ കയ്യേറ്റക്കാര്‍ക്കെതിരെ മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ മാത്രമല്ല അവര്‍ക്ക് കൂട്ടുനിന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയും സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വി‌എസ് ആലപ്പുഴയില്‍ പറഞ്ഞു.

സ്ഥിതിഗതികള്‍ പഠിച്ച ശേഷമാണ് ഹൈക്കോടതി കയ്യേറ്റക്കാര്‍ക്കെതിരെ പ്രതികരിച്ചത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്നും വി‌എസ് പറഞ്ഞു. ഒരു കയ്യേറ്റക്കാരനെയും വെറുതെ വിടില്ലെന്നും ‌വി‌എസ് പറഞ്ഞു.

യുഡി‌എഫ് സര്‍ക്കാരിന്‍റെ കാലത്ത് കയ്യേറ്റം കണ്ടില്ലെന്ന് നടിച്ചവരാണ് ഇപ്പോള്‍ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം കയ്യേറ്റഭൂമി തിരികെ പിടിച്ച സര്‍ക്കാര്‍ നടപടിയെ യു‌ഡി‌എഫ് അഭിനന്ദിച്ചെങ്കിലും പിന്നീട് അവര്‍ ആക്ഷേപിക്കുകയായിരുന്നു എന്ന് വി‌എസ് കുറ്റപ്പെടുത്തി.

കയ്യേറ്റക്കാര്‍ക്കെതിരെ ഒന്നാം ദൌത്യസംഘത്തിന്‍റെ പ്രവര്‍ത്തനം സ്തുത്യര്‍ഹമായിരുന്നെന്നും കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തന്‍റേടം കാണിച്ചത് എല്‍‌ഡി‌എഫ് സര്‍ക്കാരാണെന്നും വി‌എസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :