കടല്‍ക്ഷോഭത്തില്‍ വീടുകള്‍ തകര്‍ന്നു, ജനം തെരുവിലായി, വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ എല്ലാവരും ജനങ്ങളെ മറന്നോ?

കടല്‍‌വെള്ളം വീടുകള്‍ തകര്‍ത്തു, രാഷ്ട്രീയക്കാര്‍ ജനത്തെ മറന്നു!

Kadal, Sea, Veedu, House, Sreesanth, Oommenchandy, Kummanam, കടല്‍, കടല്‍ക്ഷോഭം, വീട്, ചെന്നിത്തല, ശ്രീശാന്ത്, ഉമ്മന്‍‌ചാണ്ടി, കുമ്മനം
തിരുവനന്തപുരം| Last Modified ചൊവ്വ, 17 മെയ് 2016 (15:22 IST)
തിരുവനന്തപുരത്ത് വലിയതുറ, ചെറിയതുറ എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷം. 110 വീടുകള്‍ തകര്‍ന്നതായാണ് വിവരം. എന്നാല്‍ അതില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഒരു രാഷ്ട്രീയകക്ഷിയും തീരപ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിതം കണ്ടതായി ഭാവിക്കുന്നില്ലെന്നാണ് ജനങ്ങള്‍ പരാതി പറയുന്നത്.

വീടുകളില്‍ വെള്ളം കയറുകയും വീടുകള്‍ തകരുകയും ചെയ്തതോടെ ജനങ്ങള്‍ റോഡുകളില്‍ ഇറങ്ങി നില്‍ക്കുകയാണ്. സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് പോകില്ലെന്ന് ജനങ്ങള്‍ പറയുന്നു. സ്വന്തം വീടിരുന്ന സ്ഥലങ്ങളില്‍ നിന്ന് മാറില്ല. കടല്‍ഭിത്തി കെട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണം - അവര്‍ ആവശ്യപ്പെടുന്നു.

വോട്ടെടുപ്പിന് മുമ്പ് ഓരോ ദിവസവും പല തവണ കയറിയിറങ്ങിയ രാഷ്ട്രീയകകക്ഷികളിലാരും ഇപ്പോള്‍ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം ഉണ്ടായപ്പോള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. എന്നാല്‍, കടല്‍ക്ഷോഭത്തെ തുടര്‍ന്ന്‌ വീടുകള്‍ തകര്‍ന്ന തൃക്കുന്നപുഴ, ആറാട്ടുപുഴ മേഖലയില്‍ അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ അനുമതിയോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുവദിച്ചതായി ആഭ്യന്തരമന്ത്രി രമേശ്‌ അറിയിച്ചു.

ആലപ്പുഴ ജില്ലയില്‍ ചെല്ലാനം മുതല്‍ ചേര്‍ത്തല വരെയുള്ള തീരങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. പുറക്കാട് തീരത്ത് വീടുകള്‍ തകര്‍ന്നു. തീരദേശ പാത വെള്ളത്തിനടിയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :