കടലിലെ കൊല: തോക്ക് കണ്ടെത്തി

കൊച്ചി| WEBDUNIA|
PTI
PTI
കടലില്‍ ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ച തോക്ക് കണ്ടെടുത്തു. ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലക്സിയില്‍ നിന്നാണ് തോക്ക് കണ്ടെടുത്തത്.

അന്വേഷണ ചുമതലയുള്ള എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ എം ആര്‍അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇറ്റാലിയന്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

തോക്ക് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നു തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്കയക്കും. മത്സ്യത്തൊഴിലാളികളുടെ ശരീരത്തില്‍ നിന്നു ലഭിച്ച വെടിയുണ്ടകള്‍ ഈ തോക്കില്‍ നിന്ന് ഉതിര്‍ത്തതാണോ എന്ന് തെളിയിക്കേണ്ടതുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :