തട്ടിപ്പ് നടത്തിയ ‘അന്ധ’ അറസ്റ്റില്‍!

പാവിയ(ഇറ്റലി)| WEBDUNIA| Last Modified ശനി, 14 ജനുവരി 2012 (17:32 IST)
ഇറ്റലിയില്‍ കണ്ണുകാണില്ലെന്ന പേര് പറഞ്ഞ് തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നു. അന്ധയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന സ്ത്രീയെ പാവിയ നഗരത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഇങ്ങനെ പിടികൂടുന്ന മൂന്നാമത്തെ ആളാണ് ഈ സ്ത്രീ. അന്ധയാണെന്ന് കാണിച്ച് ഇവര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി വരികയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഒരു സ്ഥാപനത്തില്‍ ജോലിയുണ്ടെന്ന് വിവരം ലഭിച്ചതിനേ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്.

അന്ധനെന്ന പേരില്‍ സ്ഥിരം തട്ടിപ്പ് നടത്തുന്ന ഒരാള്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ്, വാഹനമോടിക്കുന്നതിനിടെ പിടിയിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :