ഒരു മന്ത്രി രാവിലെ കടുവയും വൈകിട്ട്‌ കഴുതയുമാണെന്ന് ജി സുധാകരന്‍

ഹരിപ്പാട്‌| WEBDUNIA|
PRO
PRO
സംസ്ഥാനത്തെ ഒരു മന്ത്രി രാവിലെ കടുവയും ഉച്ചയ്ക്കു പുലിയും വൈകിട്ട്‌ കഴുതയുമാണെന്ന് മുന്‍‌ മന്ത്രി ജി സുധാകരന്‍. ഇങ്ങനെ ഓരോ മന്ത്രിമാരുടെയും വിശേഷണങ്ങള്‍ കണ്ടെത്താന്‍ സമയം കളയുന്നില്ല. അഞ്ചു മന്ത്രിമാര്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവര്‍ ഗുണമുള്ളവരല്ലെന്നും സുധാകരന്‍ പറഞ്ഞു.

പൊതുപ്രവര്‍ത്തകനാകാന്‍ ഗുണവും മൂല്യവുമില്ലാത്ത ആളാണ്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. സമുദായ നേതാക്കളുടെ വാക്ക്‌ വിശ്വസിക്കരുത്‌. വളഞ്ഞുകൊടുത്താല്‍ കുത്തിയൊടിക്കും. ഉമ്മന്‍ ചാണ്ടിയും സുകുമാരന്‍ നായരും ചേര്‍ന്നു രമേശ്‌ ചെന്നിത്തലയെ ഒന്നുമല്ലാതാക്കും.

തോടിന്റെ നടുക്ക്‌ തോണിയിട്ടിട്ടു കയറാന്‍ പറയുന്നതു പോലെയാണു രമേശിന്റെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നിലപാട്‌. രമേശിനു മുഖ്യമന്ത്രിയാകാന്‍ സുകുമാരന്‍ നായരുടെ സര്‍ട്ടിഫിക്കറ്റ്‌ വേണോയെന്നും സുധാകരന്‍ ചോദിച്ചു. ആത്മാര്‍ഥത ഉണ്ടെങ്കില്‍ രമേശ്‌ ചെന്നിത്തല എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉന്നതമായ പീഠത്തിലിരിക്കുന്ന പി ജെ കുര്യന്‍ രാജിവച്ച്‌ പുനരന്വേഷണം നേരിടണമെന്നും സുധാകരന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :