ഒടുവില്‍ 'ജിമിക്കി കമ്മല്‍' വയലിനിലും എത്തി !

ഒടുവില്‍ ജിമിക്കി കമ്മല്‍ വയലിനിലും !

AISWARYA| Last Updated: ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (11:22 IST)
ജിമിക്കി കമ്മല്‍ ഗാനത്തിന്റെ വയലിന്‍ ശ്രദ്ധേയമാകുന്നു. തൊടുപുഴ കരിങ്കുന്നം സ്വദേശി സ്റ്റീഫന്‍ തയ്യാറാക്കിയ വയലിനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജിമിക്കി കമ്മല്‍ ഗാനത്തിന്റെ വിവിധ രൂപങ്ങള്‍ കണ്ട നമുക്ക് സ്റ്റീഫന്റെ ഈ വയലിന്‍ പുതുമയാര്‍ന്ന ഒന്നാണ്. കഴിഞ്ഞ ശനിയാഴ്ചയാണ്
ഇത് പുറത്തിറക്കിയത്.

രണ്ട് ദിവസം കൊണ്ട് മുപ്പതിനായിരത്തോളം പേരാണ് ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും യൂടൂബിലുമായി കണ്ടത്. നേരത്തെ പുറത്തിറക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നെങ്കിലും നിര്‍മാണത്തില്‍ പങ്കാളിയായ സുഹൃത്തിന്റെ അസുഖം കാരണം നീണ്ടുപോയെന്ന് സ്റ്റീഫന്‍ വെളിപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :