ഐസ്ക്രീം കേസ്: വിഎസിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (08:57 IST)
ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് സി ബി ഐ അന്വേഷണത്തിന് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

കേസില്‍ നേരത്തെ സുപ്രീംകോടതി സി ബി ഐക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, ഇത് കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ട കേസല്ലെന്നാണ് സി ബി ഐ കോടതിയില്‍ മറുപടി നല്‍കിയത്.

ജസ്റ്റിസ് അനില്‍ ആര്‍ ദവെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

സാക്ഷികളെ പണം കൊടുത്ത് സ്വാധീനിച്ച് കേസ് അട്ടിമറിച്ചുവെന്നാണ് വി എസിന്റെ വാദം. കേസില്‍ കക്ഷിചേരാന്‍ കെ അജിതയും അപേക്ഷ നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :