ന്യൂഡല്‍ഹി|
VISHNU N L|
Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (16:37 IST)
പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഡല്‍ഹിയില്‍ ഓടേണ്ടതില്ലെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍ പുറപ്പെടുവിച്ച വിധിയെ അനുകൂലിച്ചാണ് സുപ്രീം കോടതിയുടെ നിലപാട്. ട്രിബ്യൂണലിന്റെ വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ട്രിബ്യൂണല്‍ ഉത്തരവിനെതിരേ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.
ജനങ്ങള്‍ക്ക് നന്‍മയുണ്ടാകുന്ന കാര്യമാണ് ട്രിബ്യൂണല്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അതുകൊണ്ടുതന്നെ അവരെ അധൈര്യപ്പെടുത്താനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഡല്‍ഹിയില്‍ വര്‍ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം കണക്കിലെടുത്തായിരുന്നു പത്ത് വര്‍ഷത്തിലധികം പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന് ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടത്.
ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. തലസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് പരിധിയേര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നും ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.