ഐസിയുവില്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കവേ അമ്മയെ പെരുച്ചാഴി കടിച്ചു

തിരുവന്തപുരം| WEBDUNIA|
PRO
എസ്‌എടി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലുള്ള കുഞ്ഞിന്‌ മുലപ്പാല്‍കൊടുക്കവെ അമ്മയെ പെരുച്ചാഴി കടിച്ചു. തിരുവന്തപുരം പൗഡിക്കോണം പാണംവിള കടയില്‍വീട്ടില്‍ ഷിബുവിന്റെ ഭാര്യ ശ്രീകലയ്ക്കാണ് എലി കടിയേറ്റത്‌.

ഇവരുടെ പത്തുമാസം പ്രായമായ കുഞ്ഞ്‌ കടുത്ത ന്യൂമോണിയ ബാധയെത്തുടര്‍ന്ന്‌ ഐസിയുവില്‍ ചികിത്സയിലാണ്‌. കുഞ്ഞിന്‌ പാല്‍ കൊടുക്കാന്‍ എത്തിയതായിരുന്നു ശ്രീകല. വലതുകാലില്‍ കടിയേറ്റ ഇവര്‍ക്ക്‌ ചികിത്സ നല്‍കാനും അധികൃതര്‍ തയാറായില്ല.

ഭര്‍ത്താവ്‌ എത്തി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ഒടുവില്‍ ഇവരെ എത്തിക്കുകയായിരുന്നു. ഐസിയുവില്‍ പെരുച്ചാഴി കയറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്‌ ആരോഗ്യമന്ത്രിക്ക്‌ പരാതി നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :