എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 10 മുതല്‍

തിരുവനന്തപുരം| WEBDUNIA|
PRO
എസ്എസ്എല്‍സി മാര്‍ച്ച് പത്താം തീയതി ആരംഭിക്കും. 22 ശനിയാഴ്ചയോടെ പരീക്ഷ അവസാനിക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഇക്കൊല്ലവും വെള്ളിയാഴ്ചകളില്‍ പരീക്ഷയില്ല. എന്നാല്‍ ശനിയാഴ്ചകളില്‍ പരീക്ഷയുണ്ട്. സ്കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ ഐറ്റി ക്ക് എഴുത്തു പരീക്ഷയില്ല.

ഇക്കൊല്ലം ആകെ 2815 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ സംസ്ഥാനത്ത് 2798 എണ്ണവും ലക്ഷദ്വീപില്‍ 9 എണ്ണവും ഗള്‍ഫ് മേഖലയില്‍ 8 എണ്ണവുമാണുള്ളത്. ഒട്ടാകെ 464310 പരീക്ഷാര്‍ത്ഥികളാണുള്ളത്. ഇതില്‍ 236351 പേര്‍ ആണ്‍കുട്ടികളും 2,27959 പേര്‍ പെണ്‍കുട്ടികളുമാണ്‌.

ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തുന്ന സ്കൂളുകളില്‍ ഒന്നാം സ്ഥാനം തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് ഹൈസ്കൂളിനും (1721) രണ്ടാം സ്ഥാനം തിരൂര്‍ പികെഎംഎംഎച്ച്എസ് ഇടരിക്കോടും (1607) മൂന്നാം സ്ഥാനം മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്.എസിനും (1088) ആണ്‌.

ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന വിദ്യാഭ്യാസ ജില്ല തിരൂരും (36020) ഏറ്റവും കുറവ് കുട്ടനാടും (2438) ആണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :