എസ്എന്‍ഡിപിക്ക് രാഷ്ട്രീയ ശക്തിയാകണമെന്ന് വെള്ളാപ്പള്ളി

ചേര്‍ത്തല| WEBDUNIA|
രാഷ്ട്രീയ ശക്തിയാകാന്‍ എസ് എന്‍ ഡി പിക്ക് ആഗ്രഹമുണ്ടെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചേര്‍ത്തലയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാ‍രിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ ശക്തിയാകാന്‍ എസ് എന്‍ ഡി പിക്ക് ആഗ്രഹമുണ്ട്. പക്ഷേല്‍ പാര്‍ട്ടിയാകാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, പാര്‍ട്ടി രൂപീകരിക്കണമെന്ന്‌ ഇന്നത്തെ യോഗത്തില്‍ ചിലര്‍ ആവശ്യപ്പെട്ടതായും വെള്ളാപ്പള്ളി പറഞ്ഞു.

എന്നാല്‍, രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച്‌ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അടുത്തമാസം 19ന്‌ മുസ്‌ലിം സംഘടനകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :