റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരായിട്ടാണ് ടീകോം കേരളത്തിലേക്ക് വന്നത്. ചില കാര്യങ്ങളില്‍ അവര്‍ക്ക് നിരാശയുണ്ടായേക്കാം. ഉപദേശകര്‍ പറയുന്നത് കേട്ട് തിരിച്ചുപോവുകയല്ല, സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
- വിഎസ് അച്യുതാനന്ദന്‍
PRO
സംഗീതനാടക അക്കാദമിയുടെ തലപ്പത്തിരിക്കുമ്പോള്‍ ഒരു തുടക്കക്കാരനാണെന്ന ഭയം അലട്ടുന്നില്ല. അക്കാദമി ഭരണത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായാല്‍ അത് തിരുത്തല്‍ ശ്രമങ്ങളായി കാണും. വലിയ സര്‍ഗ്ഗപ്രതിഭകളുടെ ശാസനയും സ്‌നേഹവും കുട്ടിക്കാലം മുതല്‍ ലഭിച്ചിട്ടുള്ളതിനാല്‍ ഇത്തരം പ്രതിഭകളുമായി ഇടപെടാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് കരുതുന്നത്
- മുകേഷ്
PRO
മലയാള സിനിമ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തിരക്കഥയുടെ പോരായ്മയാണ്. 30 വര്‍ഷം സിനിമ എടുത്തതിനാല്‍ പടം എടുക്കുന്നത് ഇനിയും ഒരു വെല്ലുവിളിയാകില്ല. തിരക്കഥ എഴുതിയുണ്ടാക്കുന്നതാണ് വെല്ലുവിളി.
- പ്രിയദര്‍ശന്‍ സംവിധായകന്‍
PRO
ഏതുജാതിയില്‍പ്പെട്ടവരായാലും വിശ്വാസികളാണെങ്കില്‍ അവരെ ഈഴവരുടെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണം. ഗുരുവായൂരില്‍ ഗാനഗന്ധര്‍വന്‍ യേശുദാസ് കയറുന്നതിനാണ് വിലക്ക്. എന്നാല്‍ തിരിച്ചറിയപ്പെടാത്ത ഒട്ടേറെ യേശുദാസുമാര്‍ അവിടെ കയറി പോകുന്നുണ്ട്. അതാരും അറിയുന്നില്ല.
- വെള്ളാപ്പള്ളി നടേശന്‍
PRO
ഞാന്‍ മഹേഷ് ഭൂപതിയുമായോ മറ്റാരെങ്കിലുമായോ വിവാഹിതയാവുന്നില്ല. ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന തിരക്കഥ സ്ത്രീ കേന്ദ്രീകൃതമല്ലെങ്കിലും നായികയ്ക്ക് ശക്തമായ റോളുള്ളതാണ്. തിരക്കഥയൊഴിച്ച് ഈ സിനിമയുടെ മറ്റു പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണോ എന്ന് തീരുമാനിച്ചിട്ടില്ല. ഭാവിയില്‍ സിനിമകള്‍ സംവിധാനം ചെയ്യാനും നിര്‍മിക്കാനും ഞാന്‍ മുന്നോട്ടിറങ്ങും.
ചെന്നൈ|
WEBDUNIA|
ഈ ആഴ്ചത്തെ ആഴ്ചമേള പംക്തിയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍, നടന്‍മാരായ തിലകന്‍, മുകേഷ് സംവിധായകന്‍ പ്രിയനന്ദന്‍, മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബോളിവുഡ് നടി ലാറ ദത്ത എന്നിവര്‍ പങ്കെടുക്കുന്നു.