‘കേരളകോണ്‍ഗ്രസിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചില്ല’
കോട്ടയം|
WEBDUNIA|
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസി(എം)ന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചില്ലെന്ന് പി ജെ ജോസഫ്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാകോണ്‍ഗ്രസ് എമ്മിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ അര്‍ഹിക്കുന്ന അംഗീകാരം സീറ്റു വിഭജകാര്യത്തില്‍ കിട്ടിയില്ല. സീറ്റുകള്‍ കുറഞ്ഞതിനാല്‍ തന്റെയൊപ്പം വന്ന പലര്‍ക്കും സീറ്റു നല്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമാനയാത്രാ വിവാദം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകില്ലെന്നും ജോസഫ് വ്യക്തമാക്കി. വിമാനയാത്രാ വിവാദത്തില്‍ നിരപരാധിത്വം തെളിയിച്ച് അഗ്നിശുദ്ധി വരുത്തിയതാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 22 സീറ്റ് ആയിരുന്നു കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടിരുന്നത്. കുറഞ്ഞത് 18 സീറ്റെങ്കിലും ലഭിക്കണമെന്ന് ആവശ്യപ്പെട്ട മാണി വിഭാഗം അവസാനം കോണ്‍ഗ്രസുമായി 15 സീറ്റെന്ന ധാരണയില്‍ എത്തുകയായിരുന്നു.