എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുന്‍ മന്ത്രി എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ടാണ് അന്വേഷണം. അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയുടെ ശുപാര്‍ശ പ്രകാരമാണ് അന്വേഷണം.

കേരള ടെക്‌സറ്റൈല്‍ കോര്‍പറേഷനിലും അതിന് കീഴില്‍ വരുന്ന സ്പിന്നിംഗ് മില്ലുകളിലും 24 കോടി രൂപയുടെ അഴിമതി നടന്നതായാണ് ആരോപണം. ഉതുമ, കോമളപുരം, പിണറായി എന്നിവിടങ്ങളിലാണ് സ്പിന്നിംഗ് മില്ലുകള്‍. 2006ലാണ് ഇവ പ്രവര്‍ത്തനം ആരംഭിച്ചത്.

വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരീമിന്റെ തീരുമാനങ്ങളാണ് അഴിമതിക്ക് കാരണമായതെന്ന് അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :