എല്‍ഡിഎഫില്‍ ലോക്സഭാ സീറ്റ് ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് പിണറായി വിജയന്‍

കൊല്ലം| WEBDUNIA|
PRO
എല്‍ഡിഎഫില്‍ ലോക്സഭാ സീറ്റ് ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എംഎല്‍എമാരെ മത്സരിപ്പിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും പിണറായി കൊട്ടാരക്കരയില്‍ പറഞ്ഞു.

കേരള രക്ഷാര്‍ച്ചിനിടെ കൊട്ടാരക്കരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് എല്‍ഡിഎഫില്‍ ലോക്സഭാ സീറ്റ് ചര്‍ച്ച തുടങ്ങാനിരിക്കുന്നതേ ഉള്ളൂ എന്ന് പിണറായി വിജയന്‍ വ്യക്തമാക്കിയത്.

എല്‍ഡിഎഫിലുളള പാര്‍ട്ടികളെല്ലാം തെരഞ്ഞെടുപ്പില്‍ കൂടെയുണ്ടാകും.ആര്‍ എസ് പിയുടെ സീറ്റിന്റെ കാര്യവും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ചില എംഎല്‍എമാര്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളെപ്പറ്റിയുളള ചോദ്യങ്ങളോട്, ഞങ്ങള്‍ അങ്ങനെ ആലോചിച്ചിട്ടില്ലെന്നായിരുന്നു മറുപടി.

താങ്കള്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയായിരുനു മറുപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :