ആലപ്പുഴ|
JOYS JOY|
Last Modified ബുധന്‍, 30 മാര്‍ച്ച് 2016 (14:40 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിലൂടെ സി പി എം വഞ്ചിച്ചെന്ന് ജെ എസ് എസ് നേതാവ് കെ ആര് ഗൌരിയമ്മ. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണര്‍ത്തി ഊണില്ലെന്ന് പറയുന്ന പോലെയാണിത്. സി പി എം സീറ്റു നല്‍കാതെ വഞ്ചിച്ചു.
അതേസമയം, ജെ എസ് എസ് ആരെയും വഞ്ചിച്ചിട്ടില്ലെന്നും ഗൌരിയമ്മ വ്യക്തമാക്കി. ജെ എസ് എസിന് സീറ്റു നല്‍കാതിരുന്ന നടപടിയില്‍ കടുത്ത പ്രതിഷേധമുണ്ട്. തെരഞ്ഞെടുപ്പിലെ ജെ എസ് എസ് നിലപാട് ഏപ്രില്‍ ഒമ്പതിന് തീരുമാനിക്കുമെന്നും ഗൌരിയമ്മ വ്യക്തമാക്കി.
കഴിഞ്ഞ 22 വര്‍ഷങ്ങള്‍ക്കു ശേഷം ഈ മാസമാദ്യം ആയിരുന്നു ഗൌരിയമ്മ എ കെ ജി സെന്ററില്‍ എത്തിയത്. അന്ന് സ്വീകരിക്കാന്‍ സി പി എമ്മിന്റെ ഉന്നതനേതാക്കളും ഉണ്ടായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ജെ എസ് എസിന് അഞ്ചു സീറ്റുകള്‍ വേണമെന്നായിരുന്നു ഗൌരിയമ്മയുടെ ആവശ്യം. എന്നാല്‍, കഴിഞ്ഞദിവസം സീറ്റു വിഭജനം പൂര്‍ത്തിയായപ്പോള്‍ ജെ എസ് എസിന് ഒരു സീറ്റുപോലും
ഇല്ലായിരുന്നു.