എറണാകുളം ജില്ലയിലെ സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനുളള അന്തിമ വോട്ടര്‍ പട്ടികയായി. ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലായി 2292740 വോട്ടര്‍മാരാണുളളത്. ഇതില്‍ 1134523 പുരുഷന്മാരും 1158217 സ്ത്രീകളും. എണ്ണത്തില്‍ 23694 സ്ത്രീകള്‍ കൂടുതലാണ്.
ജനുവരിയില്‍ പ്രസിദ്ധീകരിച്ച പട്ടികയിലുണ്ടായിരുന്നത് 2237176 വോട്ടര്‍മാരാണ്. കഴിഞ്ഞ ഒമ്പതുവരെ നടന്ന പുതുക്കലില്‍ ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കിയവരില്‍ 52747 പേര്‍ക്കു കൂടി വോട്ടവകാശം പുതുതായി ലഭിച്ചിട്ടുണ്ട്. ജില്ലയിലെ സര്‍വീസ് വോട്ടര്‍മാരെയും ഓവര്‍സീസ് വോട്ടര്‍മാരേയും കൂടി ചേര്‍ത്താണ് അന്തിമ പട്ടിക.
എറനാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുളള മണ്ഡലം ഇക്കുറിയും പിറവം തന്നെ 187688 വോട്ടരമാരാണ് മണ്ഡലത്തില്‍. ഇതില്‍ 95735 സ്ത്രീകളും 91953 പുരുഷന്മാരുമാണ്. സ്ത്രീ വോട്ടര്‍മാര്‍ 3782 എണ്ണം കൂടുതലായുണ്ട്. ഏറ്റവും കുറവ് വോട്ടര്‍മാരുളള എറണാകുളത്ത് 72719 സ്ത്രീകളും 70780 പുരുഷന്മാരും കൂടി 143499 വോട്ടര്‍മാരാണുളളത്. സ്ത്രീകള്‍ ഇവിടെ 1939 എണ്ണം കൂടുതലായുണ്ട്.