എറണാകുളം ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കുക

മണ്ണിടിച്ചില്‍ ഭീഷണി ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ അറിയിച്ചു

രേണുക വേണു| Last Modified ചൊവ്വ, 25 ജൂണ്‍ 2024 (19:29 IST)

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ മലയോര മേഖലകളില്‍ കൂടിയുള്ള രാത്രി യാത്ര ഒഴിവാക്കേണ്ടതാണെന്നു ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് അറിയിച്ചു. ഇന്ന് (25 ചൊവ്വ) രാത്രി 7 മുതല്‍ നാളെ(ബുധന്‍) രാവിലെ 6 വരെയാണ് ശ്രദ്ധ വേണ്ടത്. മണ്ണിടിച്ചില്‍ ഭീഷണി ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ എറണാകുളം ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :